സൗദിയിൽ നജമിന്റെ റിമോട്ട് സേവനം പ്രാബല്യത്തിൽ; വാഹനാപകടമുണ്ടായാൽ ഇനി എളുപ്പം നടപടി ക്രമങ്ങൾ പൂർത്തീകരിക്കാം

ആളപായമോ മരണങ്ങളോ സംഭവിക്കാത്ത അപകടങ്ങൾക്കാണ് റിമോട്ട് സേവനം ലഭ്യമാകുക

Update: 2022-04-11 19:11 GMT
Editor : afsal137 | By : Web Desk
Advertising

സൗദിയിൽ നജമിന്റെ റിമോട്ട് സേവനം ഇന്ന് മുതൽ പ്രാബല്യത്തിലായി. വാഹനപകടമുണ്ടായാൽ നേരിട്ട് ഹാജരാകുന്നതിന് പകരം റിമോട്ട് വഴി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതാണ് പുതിയ സേവനം.

ആളപായമോ മരണങ്ങളോ സംഭവിക്കാത്ത അപകടങ്ങൾക്കാണ് റിമോട്ട് സേവനം ലഭ്യമാകുക. ട്രാഫിക് ഡയരക്ടറേറ്റും നജം ഇൻഷൂറൻസ് സേവന കമ്പനികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വാഹനപകടങ്ങളുണ്ടായാൽ വേഗത്തിൽ നടപടികൾ പൂർത്തീകരിക്കുകയും, കാലതാമസം കൂടാതെ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കുകയുമാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. അപകടങ്ങളുണ്ടാകുമ്പോൾ ഫോണിൽ വിളിച്ച് അറിയിപ്പ് നൽകുന്ന രീതിയാണ് ഇത് വരെ സ്വീകരിച്ച് വന്നിരുന്നത്. എന്നാൽ ഇനി മുതൽ നജം മൊബൈൽ ആപ്ലിക്കേഷൻ വഴി റിമോട്ട് സേവനത്തിനായി അപേക്ഷിക്കാം. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകും വിധമുളള പൂർണമായ ഫോട്ടോകൾ ആപ്പ് വഴി സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള അറിയിപ്പ് വരുന്നത് വരെ വാഹനങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റാൻ പാടില്ല. അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഇൻഷൂറൻസ് കവറേജ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നജ്മിന്റെ പരിധിയിൽപെട്ട സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന അപകടങ്ങൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂയെന്ന് നജം കമ്പനി അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News