നവോദയ വിന്റർ ഫെസ്റ്റ് 2022 സമാപിച്ചു
കുടുംബങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു
Update: 2022-12-01 09:32 GMT
നവോദയ സൗദി കിഴക്കൻ പ്രവിശ്യ ഘടകം സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ് 2022 സമാപിച്ചു. ദൃശ്യ സംഗീത വിസമയമൊരുക്കിയ കലാസന്ധ്യ ആസ്വദിക്കാൻ കുടുംബങ്ങളുൾപ്പെടെ നിരവധി പേർ എത്തി.
ഗായകരായ കണ്ണൂർ ശരീഫ്, യുംന അജിൻ, ഫാസില ബാനു എന്നിവർ നയിച്ച സംഗീത വിരുന്ന് പരപാടിയുടെ മുഖ്യ ആകർഷണമായി മാറി. സാംസ്‌കാരിക സമ്മേളനത്തിൽ രാജേഷ് ആനമങ്ങാട്, ഹമീദ് മണിക്കോത്ത്, പവനൻ മൂലക്കീൽ, റഹീം മടത്തറ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബഷീർ വരോട്, രഞ്ജിത്ത് വടകര, നന്ദിനി മോഹനൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ രംഗത്തുള്ളവർ സംബന്ധിച്ചു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ, യൂണിറ്റ് ഭാരവാഹികൾ ചേർന്ന് നേതൃത്വം നൽകി.