മാവൂർ ഏരിയ പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ

Update: 2023-03-15 03:51 GMT

സൗദി കിഴക്കൻ പ്രവിശ്യയിലെ മാവൂർ പ്രദേശത്തുകാരുടെ സൗഹൃദ പ്രവാസി കൂട്ടായ്മയായ മാവൂർ ഏരിയ പ്രവാസി സംഘം (MAPS) ദമ്മാം എട്ടാം വാർഷികം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സൈഹാത്തിലെ അൽ സവാദ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2023-24 വർഷത്തെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സഹൽ സലീം (പ്രസിഡന്റ്), നവാസ് കൊളശ്ശേരി (ജനറൽ സെക്രട്ടറി), ദീപക് ദേവദാസ് (ട്രഷറർ), ജൈസൽ പി.കെ (വർക്കിങ് സെക്രട്ടറി) എന്നിവരെ മുഖ്യ ഭാരവാഹികളായും ഷമീർ നെച്ചായിൽ, സമദ് മാവൂർ, നൗഷാദ് കെ.പി, അഫ്‌സൽ അലി തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരായും സിറാജ്, ജവാദ്, നിപുൺ കണ്ണിപറമ്പ, ഉസ്മാൻ താത്തൂർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

Advertising
Advertising

പതിനഞ്ചു എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് കുട്ടി മാവൂർ, സലീം ജുബാറ, ഉണ്ണിമോയിൻ എ.കെ എന്നിവരെയും തിരഞ്ഞെടുത്തു. സീനിയർ മെമ്പറായ ഉണ്ണിമോയിൻ എ.കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡണ്ട് സഹൽ സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നവാസ് കൊളശ്ശേരി സ്വാഗതവും ദീപക് ദേവദാസ് നന്ദിയും പറഞ്ഞു. നവാസ്, ദീപക് ദേവദാസ് തുടങ്ങിയവർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കരീം മാവൂരിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ ഈവും നടന്നു. ഉസ്മാൻ താത്തൂർ, നൗഷാദ്, ജവാദ്, സമദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News