ജിദ്ദയിൽ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് തുടക്കം; റെഡ് സീ മ്യൂസിയം ഉദ്ഘാടനം നാളെ
മേള ഡിസംബർ 13 വരെ നീളും
Update: 2025-12-05 11:01 GMT
ജിദ്ദ: ജിദ്ദയിൽ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം. ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 6ന് റെഡ് സീ മ്യൂസിയം രാജ്യത്തിന് സമർപ്പിക്കും. ഡിസംബർ 13 വരെയാകും ഫെസ്റ്റിവൽ നടക്കുക. നേരത്തെ MEED പ്രൊജക്ട്സ് അവാർഡിൽ “കൾച്ചർ പ്രോജക്ട് ഓഫ് ദി ഇയർ” നേടിയ കൾച്ചർ സ്ക്വയറാണ് ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത്.
സൗദിയിൽ നിന്നും മറ്റു ലോക രാജ്യങ്ങളിൽ നിന്നുമുള്ള 111 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവലിൽ 42 എണ്ണം ആഗോള പ്രീമിയർ ആണ്. മേളയിൽ ഇന്ത്യയിലേയും വിദേശത്തെയും ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.