പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിനു പുതിയ ഭാരവാഹികൾ
റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി)
ഇടത് നിന്ന്: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ)
ജിദ്ദ: പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൺ പ്രൊവിൻസ് 2025-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെസ്റ്റേൺ പ്രൊവിൻസിലെ മുഴുവൻ ഏരിയ, റീജ്യണൽ തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രൊവിൻസ് കൗൺസിൽ ആണ് മുഴുവൻ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: റഹീം ഒതുക്കുങ്ങൽ (പ്രസിഡന്റ്), അഷ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി), നൗഷാദ് പയ്യന്നൂർ (ട്രഷറർ), ബഷീർ ചുള്ളിയൻ, സലീഖത്ത് ഷിജു (വൈസ് പ്രസിഡന്റ്), യൂസുഫ് പരപ്പൻ, അബ്ദുസുബ്ഹാൻ പറളി, സുഹ്റ ബഷീർ (സെക്രട്ടറി). സൗദി നാഷനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സി.എച്ച് ബഷീർ, ഉമർ പാലോട്, മുഹ്സിൻ ആറ്റശ്ശേരി എന്നിവരെയുംതെരഞ്ഞെടുത്തു.