സൗദിയില്‍ എട്ട് ജോലികളില്‍ ഇഖാമ പ്രൊഫഷൻ മാറ്റത്തിന് ആദ്യ തവണ ഇനി ഫീ വേണ്ട

പ്രഫഷൻ മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യപ്പെടുന്ന രീതിയും എട്ട് പ്രഫഷനുകളിൽ റദ്ദാക്കി

Update: 2022-05-31 17:22 GMT
Editor : ijas

സൗദി: ഇഖാമ പ്രൊഫഷൻ മാറുന്നതിന് വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന രണ്ടായിരം റിയാൽ ഫീ ആദ്യ തവണത്തേക്ക് സൗജന്യമാക്കി. എട്ട് പ്രഫഷനുകൾക്കാണ് ഉത്തരവ് ബാധകമാവുക. പ്രഫഷൻ മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യപ്പെടുന്ന രീതിയും ഈ പ്രഫഷനുകളിൽ റദ്ദാക്കി. ഖിവ പ്ലാറ്റ്ഫോം വഴിയുള്ള ഇടപാടുകളിലാണ് പുതിയ മാറ്റങ്ങൾ.

നിലവിലെ രീതി പ്രകാരം പ്രഫഷൻ മാറാൻ തൊഴിലാളിയുടെ സമ്മതം തേടി സന്ദേശമയക്കണം. ഇത് തൊഴിലാളി അംഗീകരിക്കുന്ന മുറക്ക് തൊഴിൽ മാറാം. ഈ രീതി ഇനി എട്ടു പ്രഫഷനുകളിൽ വേണ്ട. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, പ്രത്യേക വിദഗ്ദ്ധൻ, നിരീക്ഷണ സാങ്കേതിക വിദഗ്ധൻ, തൊഴിലാളി അഥവാ ആമിൽ, സാധാരണ തൊഴിലാളി അഥവാ ആമിൽ ആദി എന്നീ പ്രൊഫഷനുകളിലാണ് പുതിയ ഇളവ്. ഖിവ പ്ലാറ്റ് ഫോം വഴിയാണ് ഇനി പ്രഫഷൻ മാറ്റം അനുവദിക്കുക. റിക്രൂട്ട് ചെയ്യേണ്ട പ്രൊഫഷനുകളുടെ കൃത്യമായ വിവരണം ആവശ്യമാണ്. ഉദാഹരണത്തിന് ഡോക്ടറാണെങ്കിൽ ഏത് വിഭാഗമാണെന്നും തൊഴിലാളിയാണെങ്കിൽ ഏത് മേഖലയിലെ ആമിലാണെന്നും കാണിക്കേണ്ടി വരും. ഈ പ്രഫഷനുകളിലുള്ളവർക്ക് ആദ്യ തവണ പ്രഫഷൻ മാറാനുള്ള രണ്ടായിരം റിയാൽ നൽകേണ്ടതില്ല. രണ്ടാം തവണ മാറുന്ന മുറക്ക് ഫീസുണ്ടാകും. മറ്റു പ്രൊഫഷനുകൾ 2000 റിയാൽ ഫീസ് ഈടാക്കി തൊഴിലാളിയുടെ സമ്മതത്തോട് കൂടിയാണ് ആദ്യ തവണ മാറ്റാൻ അനുവദിക്കുക.

No need of worker's consent for change of 8 professions

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News