'പൊതുപ്രവർത്തകർക്കും ഭരണാധികാരികൾക്കും ഉമ്മൻചാണ്ടി മാതൃക': ദമ്മാമിൽ അനുസ്മരണ സമ്മേളനം

പ്രവാസികളുടെ വിഷയത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സംഗമത്തില്‍ സംസാരിച്ചവരെല്ലാം അനുസ്മരിച്ചു.

Update: 2023-07-22 18:21 GMT

റിയാദ്: പൊതുപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും മാതൃകയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ദമ്മാമില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. ദമ്മാം ഒ.ഐ.സി.സി റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടി നല്‍കിയ സ്‌നേഹവും കരുണയും അനുഭൂതിയുമാണ് കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് തിരിച്ച് നല്‍കിയതെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

പ്രവാസികളുടെ വിഷയത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സംഗമത്തില്‍ സംസാരിച്ചവരെല്ലാം അനുസ്മരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളില്‍ അദ്ദേഹം കാണിച്ച താല്‍പര്യമാണ് അന്ത്യയാത്രയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകര്യത വ്യക്തമാക്കുന്നത്. അഹങ്കാരവും പ്രൗഢിയുമല്ല സ്‌നേഹവും കരുതലുമാണ് ഭരണാധികാരിയുടെ മുഖമുദ്രയെന്ന് അദ്ദേഹത്തിന്റെ ഭരണപാഠവത്തിലൂടെ തെളിയിച്ചതായും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Advertising
Advertising

ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പ്രവിശ്യയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികളും നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തി. റീജിയണല്‍ കമ്മിറ്റി സെക്രട്ടറി ഇകെ. സലീം സ്വാഗതവും ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News