മലപ്പുറം ഒതായി സ്വദേശി ജിദ്ദയിൽ മരിച്ചു
പാറക്കതൊടിക സമീർ അലി ആണ് മരിച്ചത്
Update: 2025-02-24 08:47 GMT
ജിദ്ദ: എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു സാമിറിൽ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി അസുഖബാധിതനായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ ജിദ്ദ അൽ ജിദ്ആനി ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
ജിദ്ദ കെ.എം.സി.സി, ഒ.സി.ഡബ്ല്യൂ.സി -ജിദ്ദ, റിയാദ്, ഒ.സി.ജി.പി.എ, ബാർബർ കൂട്ടായ്മ തുടങ്ങിയ വിവിധ സംഘടനകൾ സഹായത്തിനുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.