പി.എ.എം നജീബ് അനുസ്മരണം സംഘടിപ്പിച്ചു

Update: 2023-05-08 18:57 GMT

ദമ്മാം: ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന പി.എം നജീബിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ദമ്മാം റീജ്യണൽ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളുടെ വിഷയങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്ന പി.എം നജീബ് നിസ്വാർത്ഥ പൊതുപ്രവർത്തകൻ ആയിരുന്നുവെന്ന് അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ പറഞ്ഞു. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.

കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ പി.എം നജീബ് പ്രവാസലോകത്ത് സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. നിതാഖാത്ത് കാലത്ത് പ്രവാസി മലയാളികൾക്ക് വേണ്ടി നജീബ് നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു.

Advertising
Advertising

കോവിഡ് സമയത്ത് സൗദിയിലുടെനീളം അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവാസി സംഘടനാ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ജീവിതം പാഠപുസ്തകമാണെന്നും പി.എം നജീബിനെ അനുസ്മരിച്ചവർ പറഞ്ഞു.



റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. ആൽബിൻ ജോസഫ്, രഞ്ജിത് വടകര, മാലിക് മഖ്ബൂൽ, അബ്ദുൽ ഹമീദ്, ഹബീബ് ഏലംകുളം, പി.എ.എം ഹാരിസ്, റഷീദ് ഉമ്മർ, നജീബ് അരഞ്ഞിക്കൽ, ഹനീഫ് റാവുത്തർ, സിറാജ് റൗഫ് ചാവക്കാട്, മുജീബ് കളത്തിൽ, രാധികാ ശ്യാം പ്രകാശ്, ഷിജിലാ ഹമീദ്, ഹുസ്‌നാ ആസിഫ്, ഗീതാ മധുസൂദനൻ തുടങ്ങിയവർ പി.എം നജീബിനെ അനുസ്മരിച്ചു. സിറാജ് പുറക്കാട്, പി.കെ അബ്ദുൽ കരീം, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News