പുണ്യ നഗരികൾക്ക് വിടപറഞ്ഞ് ഹാജിമാർ; കണ്ണീരണിഞ്ഞ് ഹറം
ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തിങ്കളാഴ്ച തുടങ്ങും
Update: 2023-07-01 18:31 GMT
ഹജ്ജ് 2023
മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ ഹാജിമാരും മിനായിൽ നിന്ന് മടങ്ങി. വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കാനായി പതിനായിരങ്ങൾ എത്തിയതോടെ മക്കാ ഹറം നിറഞ്ഞു. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തിങ്കളാഴ്ച തുടങ്ങും.
പതിനെട്ടര ലക്ഷത്തിലേറെ പേർ പങ്കെടുത്ത ഹജ്ജവസാനിക്കുന്നത് പ്രതിസന്ധികളൊന്നുമില്ലാതെയാണ്. കനത്ത ചൂടാണ് ഇത്തവണയുണ്ടായത്. മലയാളി ഹാജിമാർ മദീനാ സന്ദർശനം പൂർത്തിയാക്കി മദീനാ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് മടങ്ങുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മടക്കയാത്ര ജിദ്ദ വഴി നാട്ടിലേക്ക് തുടങ്ങിയിട്ടുണ്ട്.