റമദാന്‍ അവസാന പത്തിലേക്ക്; ഹറമുകളിൽ ഇഅ്തികാഫിന് തുടക്കമായി

നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകളിലൂടെ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇഅ്തികാഫ് അഥവാ ഹറമുകളിൽ ഭജനമിരിക്കാൻ അനുമതി ലഭിക്കൂ.

Update: 2023-04-12 19:10 GMT
Advertising

വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ ഇരു ഹറമുകളിലും ഇഅ്തികാഫ് ആചരിക്കാൻ വിശ്വാസികളെത്തിത്തുടങ്ങി. ഉംറക്ക് ഒഴിവുള്ള സമയങ്ങളറിയാൻ തവക്കൽനാ ആപ്പിലെ അറിയിപ്പ് സേവനം ഉപയോപ്പെടുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ശവ്വാൽ മാസത്തിലേക്കുള്ള ഉംറ റിസർവേഷൻ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Full View

റമദാൻ അവസാനത്തെ പത്തിലേക്ക് കടന്നതോടെ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകൻ്റെ പള്ളിയിലും ഇഅ്തികാഫ് ആചരിക്കാന്‍ നിരവധി വിശ്വാസികളാണ് വന്നുകൊണ്ടിരിക്കുന്നത്. നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകളിലൂടെ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇഅ്തികാഫ് അഥവാ ഹറമുകളിൽ ഭജനമിരിക്കാൻ അനുമതി ലഭിക്കൂ. ഇങ്ങിനെ എത്തുന്നവർ തങ്ങളുടെ ബാഗേജുകളും സാധനങ്ങളും പരമാവധി കുറക്കണമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

പ്രാർത്ഥനാ സമയങ്ങളിലൊഴികെ അവരവർക്ക് വേണ്ടി നിശ്ചയിച്ച് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ മാത്രം കഴിയണമന്നും, ഹറമിനകത്തേക്ക് ഭക്ഷണ പാനീയങ്ങൾ കൊണ്ടു വരരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ശവ്വാൽ മാസത്തിലേക്കുള്ള ഉംറ പെർമിറ്റുകൾ ഇന്ന് മുതൽ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. നുസ്ക്, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി പെർമിറ്റുകൾ നേടാം. ഉംറക്കും റൌദാ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റ് ലഭിക്കാത്തവർക്കായി തവക്കൽനാ ആപ്ലിക്കേഷനിലെ നോട്ടിഫിക്കേഷൻ സേവനം ഉപയോഗപ്പെടുത്താം.

പെർമിറ്റിനായി ശ്രമിക്കുമ്പോൾ റിസർവേഷൻ ലഭ്യമായില്ലെങ്കിൽ, അടുത്ത രണ്ട് ദിവസത്തിനകം റിസർവേഷൻ ലഭ്യമാകുന്ന മുറക്ക് അറിയിക്കുക എന്ന സേവനം ഇനേബിള്‍ ചെയ്താൽ ഈ സേവനം ഉപയോഗപ്പെടുത്താം. വരും ദിവസങ്ങളിൽ മക്കയിലും മദീനയിലും തിരിക്ക് കൂടുതൽ വർധിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News