ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ച്പൂട്ടും

റിക്രൂട്ട്മെന്റിനായി മുനാസിദ് പ്ലാറ്റ് ഫോം വഴി മാത്രമേ കരാർ ഒപ്പിടാൻ പാടുള്ളൂ

Update: 2022-09-16 18:46 GMT

ജിദ്ദ: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്  നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം. റിക്രൂട്ട്മെന്റിനായി മുനാസിദ് പ്ലാറ്റ് ഫോം വഴി മാത്രമേ കരാർ ഒപ്പിടാൻ പാടുള്ളൂ. ഗാർഹിക തൊഴിലാളികളുടെ സമഗ്ര ഇൻഷൂറൻസ് പദ്ധതി അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏതാനും രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുവാൻ റിക്രൂട്ട്‌മെൻ്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാൻ അനുവാദമുള്ള പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയം നിർണയിച്ച നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു. എല്ലാവർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നതിനെ കുറിച്ച് സൗദി പൗരന്മാരെയും സ്ഥാപന ഉടമകളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്‌മെൻ്റിന് പരമാവധി നിരക്കുകൾ നിർണയിച്ചതിലൂടെയും ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിലൂടെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്  നടപടികൾക്കായുള്ള മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി മാത്രായിരിക്കണം സൗദി പൗരന്മാർ വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ റിക്രൂട്ട്‌മെന്റ് കമ്പനികളുമായും ഓഫീസുകളുമായും കരാറുകൾ ഒപ്പുവെക്കേണ്ടത്. ഗാർഹിക തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് നടപ്പാക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. ഇൻഷുറൻസ് തീരുമാനം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News