അൽഹസ്സ നവോദയ ഫുട്ബോൾ മേളയിൽ റീജൻസി എഫ്.സി ജേതാക്കളായി
Update: 2022-08-29 06:12 GMT
സൗദിയിലെ അൽഹസ്സ നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റീജൻസി എഫ്.സിയാണ് ജേതാക്കളായത്.
വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച മേളയുടെ ഉദ്ഘാടനം നവോദയ രക്ഷാധികാരി ഹനീഫ മുവാറ്റുപുഴ നിർവ്വഹിച്ചു. ഫൈനലിൽ സോക്കർ ഹൂഫൂഫ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് റീജൻസി എഫ്.സി ജേതാക്കളായത്. ജേതാക്കൾക്ക് പി.എം സജീവൻ മെമ്മോറിയൽ ട്രോഫിയും റണ്ണേഴ്സിന് പ്രദീപ് നാരായണൻ മെമ്മോറിയൽ ട്രോഫിയും വിതരണം ചെയ്തു. ബേബി ഭാസ്‌കർ, മുസ്താഖ് പറമ്പിൽ പീടിക, കൃഷ്ണൻ കൊയിലാണ്ടി, ജയപ്രകാശ്, പോൾ വള്ളിക്കാവ്, മധു എന്നിവർ സംബന്ധിച്ചു.