Writer - razinabdulazeez
razinab@321
റിയാദ്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. 68 വയസ്സുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണയേക്കാൾ നാലിരട്ടി വേഗതയിൽ രോഗി ആരോഗ്യം വീണ്ടെടുക്കുകയും 24 മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ ഡിസ്ചാർജ് ചെയ്യാനും സാധിച്ചു. റോബോട്ടിക് സംവിധാനം അസാധാരണമായ കൃത്യതയും നിയന്ത്രണവും നൽകിയെന്നും അതീവ സുരക്ഷയോടെ നിർണായകമായ ന്യൂറോവാസ്കുലർ ഘടനകളെ നാവിഗേറ്റ് ചെയ്യാൻ ശസ്ത്രക്രിയാ വിദഗ്ധരെ പ്രാപ്തരാക്കിയെന്നും ഡോ. ഹമൂദ് അൽ-ദഹാഷ് പറഞ്ഞു.