ടെലിവിഷൻ രംഗം ആഗോള തലത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്
വ്യാജ വാർത്തകളുടെ കാലത്ത് നവമാധ്യമങ്ങൾക്കിടയിൽ ടെലിവിഷനുകളുടെ പ്രാധാന്യം ബോധ്യപ്പെട്ടതായും റോഷൻ കക്കാട്ട്
ടെലിവിഷൻ രംഗം ആഗോള തലത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്. സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിലെ, ഫ്യൂച്ചർ ഫ്ലാഷ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകളുടെ കാലത്ത് നവമാധ്യമങ്ങൾക്കിടയിൽ ടെലിവിഷനുകളുടെ പ്രാധാന്യം ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തിലേറെ കമ്പനികളുടെ മേധാവികളാണ് സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കുന്നത്. ഇതിൽ മാധ്യമ പങ്കാളിയായ മീഡിയവണിന്‍റെ സിഇഒ ഓപ്പൺ സ്റ്റേജിൽ ശ്രോതാക്കളെ അഭിമുഖീകരിച്ചു. മാധ്യമങ്ങളുടെ വരവോടെ മാധ്യമ ലോകത്തുണ്ടായ മാറ്റങ്ങളായിരുന്നു അവതരണത്തിൽ വന്നത്. ഈ രംഗത്തെ സാങ്കേതിക മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.
സൗദി കിരീടാവകാശിക്ക് കീഴിലെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന് കീഴിലാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് നടക്കുന്നത്. ഇത്തവണ ഏഷ്യയിൽ നിന്നുള്ള മാധ്യമ പങ്കാളിയായി മീഡിയവണിനെ എഫ്ഐഐ ഇൻസ്റ്റിറ്റ്യൂട്ടാണ് തെരഞ്ഞെടുത്തത്.