ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി

രാജ്യത്തെ കര, നാവിക, വ്യോമയാന പോര്‍ട്ടുകളില്‍ സ്വതന്ത്രൃ മാര്‍ക്കറ്റുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കും

Update: 2023-01-06 19:47 GMT
Editor : ijas | By : Web Desk

ദമ്മാം: ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ച് സൗദി അറേബ്യ. രാജ്യത്തെ കര, നാവിക, വ്യോമയാന പോര്‍ട്ടുകളില്‍ സ്വതന്ത്രൃ മാര്‍ക്കറ്റുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കും. അന്താരാഷ്ട്ര വിപണിയിലുള്ള ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് വഴി വിപണിയില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കും. എന്നാല്‍ മദ്യം ഉള്‍പ്പെടെയുള്ള നിരോധിത ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് തുടരും.

രാജ്യത്തെ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമയാന പോര്‍ട്ടുകളില്‍ ഫ്രീ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകളിലാണ് സൗദി കസ്റ്റംസ് മാറ്റം വരുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായിട്ടുള്ള എല്ലാത്തരം ഉല്‍പന്നങ്ങളും രാജ്യത്തെ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളിലും ലഭ്യമാക്കാന്‍ സാധിക്കും. ഇതിന് പുറമേ ലോജിസ്റ്റിക്കല്‍ സേവനങ്ങളിലും ഇളവ് ലഭിക്കും. കസ്റ്റംസ് തീരുവയ്ക്ക് വിധേയമാകാതെ തന്നെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റുകളിലേക്കെത്തിക്കാന്‍ ഇത് വഴി സാധിക്കും. കസ്റ്റംസ് ടാക്‌സ് അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതിനുള്ള അനുമതി നല്‍കുക. എന്നാല്‍ മദ്യം ഉള്‍പ്പെടെ രാജ്യത്ത് വിലക്ക് നിലനില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News