വാണിജ്യ നിക്ഷേപ മേഖലകളില്‍ സൗദിയും ഒമാനും സഹകരിക്കും.

പെട്രോ കെമിക്കല്‍ മേഖലയില്‍ ദ ഗള്‍ഫ് എന്ന പേരില്‍ സൗദിയുടെ സഹകരണത്തോടെ ഒമാനില്‍ കമ്പനി സ്ഥാപിക്കും

Update: 2021-09-06 18:45 GMT
Editor : ijas
Advertising

വാണിജ്യ നിക്ഷേപ മേഖലകളില്‍ സൗദിയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. സൗദിയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിക്ഷേപങ്ങള്‍ക്ക് ധാരണയായത്. വാണിജ്യ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ മുന്നോടിയായി പെട്രോ കെമിക്കല്‍ മേഖലയില്‍ പുതിയ കമ്പനി രൂപീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

Full View

ദ ഗള്‍ഫ് എന്ന പേരില്‍ സൗദിയുടെ സഹകരണത്തോടെ ഒമാനിലാണ് കമ്പനി സ്ഥാപിക്കുക. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിന്‍റെ തുടര്‍ച്ചയായി കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മേഖലകളിലും പരസ്പര സഹകരണം ഉറപ്പ് വരുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായാണ് അറിവ്. അടുത്തിടെ നടന്ന ഒമാന്‍ സുല്‍ത്താന്‍റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണ് കൂടുതല്‍ സഹകരണത്തിന് ധാരണയായത്. ഇതിനിടെ സൗദിയെയും ഒമാനെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യമേറിയ ഹൈവേ പദ്ധതിയുടെ നിര്‍മാണം അതിവേഗം പുരോഗമിച്ചു വരികയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News