ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കൽ: വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി സൗദി

വെടിനിർത്തൽ നടപ്പാക്കുന്നതിനായുളള യു.എൻ പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളെ സൗദി അഭിനന്ദിച്ചു

Update: 2023-10-30 18:49 GMT

ജിദ്ദ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനെ കുറിച്ചും വെടിനിർത്തൽ നടപ്പാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചുമായിരുന്നു പ്രധാനമായും ചർച്ച. ഗസ്സയിലെ നിലവിലെ പ്രതിസന്ധികളെ കുറിച്ചും സാധാരണക്കാർക്ക് നേരെയുള്ള ആക്രമങ്ങളെ കുറിച്ചും ചർച്ച നടത്തിയത്. വെടിനിർത്തൽ നടപ്പാക്കുന്നതിനും, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം അതിന്റെ പങ്ക് നിർവഹിക്കണമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു.

Advertising
Advertising

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുളള യു.എൻ പ്രമേയത്തെ പിന്തുണച്ചിതിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയെ മന്ത്രി അഭിനന്ദിച്ചു. ഗസ്സയിലേക്ക് അടിയന്തിരവും ആവശ്യമായതുമായ സഹായം എത്തിക്കുന്നതിന് ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ഫോണിൽ ചർച്ച ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ, ഗസ്സയിലെ സംഭവവികാസങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി വെടിനിർത്തൽ നടപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു. സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ബെൽജിയം, ശ്രീലങ്ക, ലക്‌സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായും ഫൈസൽ രാജകുമാരൻ ഫോണിൽ ചർച്ച നടത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


Full View

Saudi Arabia held talks with various countries to restore peace in Gaza

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News