സൗദിയിൽ ആശ്രിതരുടെ താമസ രേഖയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇനി ഡിജിറ്റൽ

വ്യക്തിഗത പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭ്യമാകുക. സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് സേവനം ആരംഭിച്ചത്.

Update: 2023-01-03 18:11 GMT

റിയാദ്: സൗദിയില്‍ ആശ്രിതരുടെ താമസ രേഖയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇനി ഡിജിറ്റലായി ലഭിക്കും. വ്യക്തിഗത പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭ്യമാകുക. സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് സേവനം ആരംഭിച്ചത്.

രാജ്യത്ത് ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. താമസ രേഖയുടെ ഡിജിറ്റല്‍ ഐ.ഡി സേവനം ഇനി മുതല്‍ ആശ്രിത വിസയിലുള്ളവര്‍ക്കും ലഭ്യമാകും. ഇതുവരെ തൊഴില്‍ വിസയിലുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. വ്യക്തിഗത പോര്‍ട്ടലായ അബ്ശിര്‍ വെബ്‌സൈറ്റിലും ആപ്പിലും സേവനം ലഭ്യമാകും.

ഇതിന് പുറമേ തവക്കല്‍ന ഖിദ്മാത്ത് ആപ്ലിക്കേഷനിലും ഡിജിറ്റല്‍ ഐഡി സേവനം ലഭിക്കും. സൗദി ജവാസാത്ത് വിഭാഗമാണ് സേവനം ഉള്‍പ്പെടുത്തിയത്. സുരക്ഷാ പരിശോധനകളിലും ബാങ്കുകളിലുമുള്‍പ്പെടെ ഡിജിറ്റല്‍ ഐഡി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News