ടെക്നിക്കൽ സ്കൂളുകൾ ആരംഭിക്കാനൊരുങ്ങി സൗദി

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പദ്ധതി

Update: 2025-07-18 15:03 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സ്വദേശി വിദ്യാർഥികൾക്കായി ടെക്നിക്കൽ സ്കൂളുകൾ ആരംഭിക്കാനൊരുങ്ങി സൗദി. അഞ്ചു പ്രധാന നഗരങ്ങളിലായിരിക്കും സ്‌കൂളുകൾ. സൗദി വിദ്യാഭ്യാസ മന്ത്രാലയം, തുവൈഖ് അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.

റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ, ഖസീം, ജിദ്ദ തുടങ്ങി അഞ്ചിടങ്ങളിലായിരിക്കും സ്‌കൂളുകൾ. ഹയർ സെക്കൻഡറി ആദ്യ വർഷത്തിലുള്ള വിദ്യാർഥികൾക്കായിരിക്കും പ്രവേശനം. ഇൻറൻസീവ് ടെക്നിക്കൽ പ്രോഗ്രാം, തിങ്കിങ് സ്കിൽ പ്രോഗ്രാം, ലീഡർഷിപ് പ്രോഗ്രാം, ഗണിത ശാസ്ത്രം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകും. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെക്കാട്രോണിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയാവും വിഷയങ്ങൾ. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയെ പിന്തുടരാൻ കഴിവുള്ള വിദ്യാർഥികളെ സൃഷ്ടിക്കുക, പഠന രീതികൾ, ശാസ്ത്ര ഗവേഷണം, നവീകരണങ്ങൾ എന്നിവക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News