സൗദിയില്‍ സ്വദേശി വനിത ജീവനക്കാര്‍ വര്‍ധിച്ചു; അഞ്ച് വര്‍ഷത്തിനിടെ രണ്ടര ലക്ഷം വനിതകള്‍

രാജ്യത്ത് നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ വനിതകള്‍ തൊഴില്‍ രംഗത്തേക്ക് എത്തിയത്.

Update: 2022-05-21 18:45 GMT
Editor : abs | By : Web Desk
Advertising

സൗദിയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലിയെടുക്കുന്ന സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ വനിതകള്‍ തൊഴില്‍ രംഗത്തേക്ക് എത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് രണ്ട് ലക്ഷത്തി അന്‍പതിനായിരത്തി അഞ്ഞൂറ് സ്വദേശി വനിതകള്‍ക്ക് പുതുതായി ജോലി ലഭിച്ചതായി കണക്കുകള്‍ വ്യകതമാക്കുന്നു. സ്വകാര്യ മേഖലയിലാണ് വലിയ വര്‍ധനവുണ്ടായത്. ഇക്കാലയളവില്‍ 41.4 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 2021 അവസാനത്തിലെ കണക്കുകള്‍ പ്രകാരം 12.7 ലക്ഷം സ്വദേശി വനിതകളാണ് സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത് രണ്ടായിരത്തി പതിനാറില്‍ 10.2 ലക്ഷമായിരുന്നിടത്താണ് വര്‍ധനവ്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News