ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും

ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രായോഗിക നടപടികൾ ആരംഭിക്കണമെന്നും ഫോൺ വഴിയുള്ള ചർച്ചയിൽ ആവശ്യം

Update: 2025-10-20 06:22 GMT

റിയാദ്: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഫോൺ വഴിയാണ് ഇരുവരും ചർച്ച നടത്തിയത്.

ഗസ്സ മുനമ്പിലെ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനും സുരക്ഷ സ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങളും ചർച്ചയായി.

ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കണമെന്നും ഇസ്രായേൽ സൈന്യത്തെ പൂർണമായി ഉടൻ പിൻവലിക്കണമെന്നും പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രായോഗിക നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.





Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News