സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം; ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം

പഴയ സ്‌പോണ്‍സറും പുതിയ സ്‌പോണ്‍സറും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തുന്നതോടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുക.

Update: 2022-09-25 18:07 GMT
Advertising

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കി. പഴയ സ്‌പോണ്‍സറും പുതിയ സ്‌പോണ്‍സറും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തുന്നതോടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുക.

രാജ്യത്ത് തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റനടപടികള്‍ ലഘൂകരിച്ചതോടെ ഗാര്‍ഹീക ജീവനക്കാര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുന്നുണ്ട്. ഇതിന് ആറ് നപടിക്രമങ്ങള്‍ പാലിക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്രേറ്റ് അറിയിച്ചു.

നിലവിലെ സ്‌പോണ്‍സര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. ഇതിനായി തൊഴിലാളികളുടെ പട്ടികയില്‍ നിന്നും മാറ്റം അനുവദിക്കുന്നവരെ നിര്‍ണ്ണയിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന് പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയും വേണം. ശേഷം സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തൊഴിലുടമയുടെ അപേക്ഷ തൊഴിലാളി കൂടി അംഗീകരിക്കണം. ഇതോടെ അപേക്ഷയും പഴയ ഇഖാമയും പുതിയ സ്‌പോണ്‍സര്‍ക്ക് കൈമാറും. അദ്ദേഹം ജവാസാത്തില്‍ സമര്‍പ്പിച്ച് പുതിയ ഇഖാമ നേടുന്നതോടെ നടപടക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും ജവാസാത്ത് വിശദീകരിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News