സൗദി വിദേശകാര്യ മന്ത്രി സിറിയയിൽ; സുരക്ഷയും സുസ്ഥിരതയും ഉൾപ്പെടെ ചർച്ചയാകും
Update: 2025-01-24 18:48 GMT
റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ സിറിയയിലെത്തി. ഡമാസ്‌കസിലെ പീപ്പിൾ പാലസിൽ സിറിയൻ ഭരണകൂട വക്താവ് അഹമ്മദ് അൽ ശാറയാ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സിറിയയുടെ സുരക്ഷ, സുസ്ഥിരത, ഐക്യം എന്നിവയെ പിന്തുണക്കുന്നതിനുള്ള ചർച്ചകളാണ് നടത്തിവരുന്നത്. രാജ്യത്തിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കുന്നതിനുള്ള സംരംഭങ്ങൾ ഉൾപ്പെടെ സിറിയക്ക് രാഷ്ട്രീയ, മാനുഷിക, സാമ്പത്തിക പിന്തുണ മുന്നോട്ടുകൊണ്ടുപോകുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും സഹകരണത്തിന്റെ വിവിധ കരാറുകളിലും ഒപ്പുവെക്കുന്നുണ്ട്.