ടൂറിസം മേഖലയില്‍ സൗദിക്ക് റെക്കോര്‍ഡ് വളര്‍ച്ച; വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 58% വര്‍ധനവ്

ടൂറിസം വളര്‍ച്ച നിരക്കില്‍ ആഗോളതലത്തില്‍ സൗദി രണ്ടാമത്

Update: 2023-10-04 02:38 GMT

സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. നടപ്പു വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ സൗദിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ അന്‍പത്തിയെട്ട് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ വേള്‍ഡ് ടൂറിസം ഭൂപടത്തില്‍ സൗദി രണ്ടാമതെത്തി.

വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് സൗദിക്ക് നേട്ടം. വേള്‍ഡ് ടൂറിസം റിപ്പോര്‍ട് ബാരോമീറ്റര്‍ അനുസരിച്ച് സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ അന്‍പത്തിയെട്ട് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

2023 ആദ്യ ഏഴ് മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. ടൂറിസം മേഖലയില്‍ രാജ്യം കൈവരിച്ച വിശിഷ്ട നേട്ടങ്ങളുടെയും സുപ്രധാന തീരുമാനങ്ങളുടെയും ഫലമാണ് നേട്ടമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

നേട്ടങ്ങള്‍ രാജ്യത്തെ അന്താരാഷ്ട്ര ടുറിസ്റ്റ് കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുടുകളായാണ് കാണുന്നതെന്നും മന്ത്രാലയം വൃത്തങ്ങല്‍ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News