സ്റ്റാർട്ടപ്പിൽ നിന്നും സ്റ്റാന്‍റ് അപ്പ് എന്ന നിലയിലേക്ക് സൗദി വളർന്നു; ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ മന്ത്രിമാരുടെ പ്രഖ്യാപനം
ടൂറിസവും നിക്ഷേപവുമടക്കം സുപ്രധാനമായ പത്തിലേറെ കരാറുകൾ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ ഒപ്പു വച്ചു
Update: 2022-10-26 18:02 GMT
സ്റ്റാർട്ടപ്പിൽ നിന്നും സ്റ്റാന്‍റ് അപ്പ് എന്ന നിലയിലേക്ക് സൗദി വളർന്നതായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ മന്ത്രിമാരുടെ പ്രഖ്യാപനം. ടൂറിസവും നിക്ഷേപവുമടക്കം സുപ്രധാനമായ പത്തിലേറെ കരാറുകൾ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ ഒപ്പു വച്ചു. ലോകത്തെ വിവിധ കമ്പനികൾ വിവിധ ധാരണാ പത്രങ്ങൾ കൈമാറുന്ന ചടങ്ങിനും സമ്മേളനം സാക്ഷിയായി. കായിക മേഖലയിലെ നിക്ഷേപ സാധ്യതകൾ തുറന്നിടുന്ന സുപ്രധാന സമ്മേളനം നാളെ. എഫ്ഐഐ സമ്മേളനത്തിന് നാളെ സമാപനമാകും.