യമനില്‍ ഹൂത്തി വിമതര്‍ സ്ഥാപിച്ച 1400 ലധികം കുഴിബോംബുകള്‍ നിര്‍വീര്യമാക്കിയതായി സൗദി സുരക്ഷാ സേന
കുഴിബോംബുകള്‍ നീര്‍വീര്യമാക്കുന്നതിന് തുടക്കം കുറിച്ച 'മാസം' പദ്ധതി വഴിയാണ് ഇത്രയും ബോംബുകള്‍ നിര്‍വീര്യമാക്കിയത്.
Update: 2022-06-20 18:13 GMT
യമനില്‍ ഹൂത്തി വിമതര്‍ സ്ഥാപിച്ച 1400 ലധികം കുഴിബോംബുകള്‍ നിര്‍വീര്യമാക്കിയതായി സൗദി സുരക്ഷാ സേന അറിയിച്ചു. കുഴിബോംബുകള്‍ നീര്‍വീര്യമാക്കുന്നതിന് തുടക്കം കുറിച്ച 'മാസം' പദ്ധതി വഴിയാണ് ഇത്രയും ബോംബുകള്‍ നിര്‍വീര്യമാക്കിയത്.
കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിന് ലക്ഷ്യമിട്ട് 2018 ല്‍ തുടക്കം കുറിച്ച പദ്ധതിയാണ് 'മാസം'. പദ്ധതി വഴി ഇതിനകം ലക്ഷകണക്കിന് ബോംബുകളാണ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി പോയം വാരം 1400 ലധികം മൈനുകള്‍ നിര്‍വീര്യമാക്കിയതായി സൗദി സുരക്ഷാ വിഭാഗം വെളിപ്പെടുത്തി.
ജനവാസ ഏരിയകള്‍, കൃഷിസ്ഥലങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍ എന്നിവ ലക്ഷ്യമാക്കി ഹുത്തികള്‍ സ്ഥാപിച്ചവയാണ് ഇവ. മാസം പദ്ധതി വഴി ഇതിനകം 346570 കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതായി സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി.