ഇന്ത്യൻ സിനിമാ മേഖലയുമായി സഹകരണത്തിനൊരുങ്ങി സൗദി; ബോളിവുഡ് താരങ്ങളുമായി സൗദി മന്ത്രി കൂടിക്കാഴ്ച നടത്തി

സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള രാജകുമാരനാണ് ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

Update: 2022-04-03 19:06 GMT

ഇന്ത്യൻ സിനിമാ മേഖലയുമായി സഹകരണത്തിനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരങ്ങളുമായി സൗദി സാംസ്‌കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം സിനിമാ മേഖലയിൽ പുതിയ അവസരങ്ങളൊരുക്കുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.



ഇന്ത്യൻ സിനിമാ മേഖലയുമായുള്ള ബന്ധവും സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ചർച്ചയാരംഭിച്ചത്. സൗദി സാംസ്‌കാരിക മന്ത്രാലയമാണ നടപടികൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള രാജകുമാരൻ ബോളിവുഡ് താരങ്ങളുമായി കൂടികാഴ്ച നടത്തി. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, സെയ്ഫ് അലീഖാൻ തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സൗദിയും ഇന്ത്യൻ സിനിമയും തമ്മിലുള്ള പരസ്പര സഹകരണത്തെ കുറിച്ചും അവസരങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നതായി മന്ത്രി വ്യക്തമാക്കി. താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് മന്ത്രി വിശദാംശങ്ങൾ പുറത്തുവിട്ടത്. ചർച്ച ഫലപ്രദമായിരുന്നെന്നും ഇതുവഴി സിനിമാ മേഖലയിൽ പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Advertising
Advertising






Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News