'ദ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി'; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണത്തിനൊരുങ്ങി സൗദി

രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് സൗദി അറേബ്യ പുതിയ കമ്പനിക്ക് രൂപം നല്‍കിയത്

Update: 2022-09-04 19:26 GMT
Advertising

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണവും വികസനവും ലക്ഷ്യമിട്ട പുതിയ കമ്പനിക്ക് രൂപം നല്‍കി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടിന് കീഴില്‍ ''ദി റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി'' എന്ന പേരിലാണ് പുതിയ കമ്പനി പ്രഖ്യാപിച്ചത്. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി കമ്പനി പ്രവര്‍ത്തിക്കും.

Full View

രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് പുതിയ കമ്പനിക്ക് രൂപം നല്‍കിയത്. ഇതുവഴി മേഖലയുടെ നിയന്ത്രണവും സമഗ്ര വികസനവും ലക്ഷ്യമാക്കുന്നുണ്ട്. ദി റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുക. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാകും പ്രവര്‍ത്തനം.

റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സേവനങ്ങളാണ് കമ്പനി വഴി ലഭ്യമാക്കുക. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സമഗ്രമായ ഡാറ്റാ ശേഖരണവും രജിസ്‌ട്രേഷനും ഇത് വഴി സൃഷ്ടിക്കും. റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയുടെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി പദ്ധതി മാറും. ഗുണനിലവാരം മെച്ചപ്പെടുത്തി ഗുണഭോക്താക്കള്‍ക്കുള്ള സേവനങ്ങളും സംഭാവനകളും വികസിപ്പിക്കുമെന്ന് ഡയറക്ടര്‍ റാഇദ് ഇസ്മാഈല്‍ പറഞ്ഞു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News