പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാന്‍ പുതിയ സേവനവുമായി സൗദി ഊര്‍ജ മന്ത്രാലയം.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തയത്

Update: 2022-08-02 18:38 GMT
Advertising

സൗദിയില്‍ പെട്രോള്‍ പമ്പുകളുമായും ഗ്യാസ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിന് പുതിയ സേവനം ലഭ്യമാക്കി ഊര്‍ജ്ജ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തയത്.

പെട്രോള്‍ പമ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് വഴി സമര്‍പ്പിക്കുന്നതിന് സൗദി ഊര്‍ജ മന്ത്രാലയം പുതിയ സേവനം ലഭ്യമാക്കി. സര്‍വീസ് സെന്ററുകളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും പെര്‍മനന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വെബ്സൈറ്റ് സേവനം ആരംഭിച്ചത്.

സര്‍വീസ് സെന്ററുകളും പെട്രോള്‍ പമ്പുകളും നല്‍കുന്ന സേവനങ്ങളിലെ ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ വെബ്സൈറ്റ് വഴി ഫയല്‍ ചെയ്യാന്‍ സാധിക്കും. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഗ്യാസ് സ്റ്റേഷനുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ ഊര്‍ജ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. അറബിയിലും ഇംഗ്ലീഷിലുമായി അപേക്ഷ പൂര്‍ത്തീകരിച്ച പരാതി സമര്‍പ്പിക്കാവുന്നതാണ്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News