സൗദി ദേശീയ ജീവകാരുണ്യ ക്യാമ്പയിൻ;ഇഹ്‌സാൻ പ്ലാറ്റ്ഫോം വഴി റമദാൻ 3 മുതൽ സംഭാവനകൾ നൽകാം

ആറാം പതിപ്പിന് അനുമതി നൽകി സൽമാൻ രാജാവ്

Update: 2026-02-15 17:01 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്‌സാൻ വഴി നടപ്പിലാക്കുന്ന ദേശീയ ജീവകാരുണ്യ കാമ്പയിന്റെ ആറാം പതിപ്പിന് ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. റമദാൻ 3നാണ് ഈ വർഷത്തെ കാമ്പയിൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. പുണ്യ മാസമായ റമദാനിൽ സഹായമർഹിക്കുന്നവരിലേക്ക് കാരുണ്യമെത്തിക്കാനും സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും പിന്തുണയിലുമാണ് ഇഹ്‌സാൻ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും വളരെ ലളിതമായും സുതാര്യമായും തങ്ങളുടെ ദാനധർമ്മങ്ങൾ നിർവഹിക്കാൻ ഇതിലൂടെ സാധിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News