ഒപ്റ്റിക്‌സ് മേഖലയിലെ സൗദിവല്‍ക്കരണം പ്രാബല്യത്തില്‍

ഒപ്റ്റിക്‌സ് മേഖലയില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്നതാണ് നിബന്ധന

Update: 2023-03-18 18:06 GMT
Advertising

സൗദിയില്‍ ഒപ്റ്റിക്ക്‌സ് മേഖലയില്‍ പ്രഖ്യാപിച്ച സൗദിവല്‍ക്കരണം  പ്രാബല്യത്തിലായി. ഈ മേഖലയില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്നതാണ് നിബന്ധന. മാനവവിഭവശേഷി മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സൗദിവല്‍ക്കരണം ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. ഒപ്റ്റിക്‌സ് മേഖലിയിലെ രണ്ട് തസ്തികകളിലാണ് നിബന്ധന ബാധകമാകുക. മെഡിക്കല്‍ ഒപ്‌റ്റോമെട്രിക്‌സ്, ഒപ്റ്റിക്‌സ് ടെക്‌നീഷ്യന്‍ എന്നീ പ്രഫഷനുകളില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണം. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കും.

സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും നാളുകളില്‍ ഒപ്റ്റിക്‌സ് മേഖലയിലെ കൂടുതല്‍ പ്രഫഷനുകളില്‍ സൗദിവല്‍ക്കരണം വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയുള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News