ക്രിയ അക്കാദമിയുമായി ചേര്‍ന്ന് എസ്.ഐ.സി ഉന്നത വിദ്യഭ്യാസ പരിശീലന കേന്ദ്രം ആരംഭിക്കുന്നു

തെരഞ്ഞെടുക്കുന്ന അന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് അവസരം8

Update: 2023-09-06 19:01 GMT

ദമ്മാമിലെ മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യഭ്യാസത്തിനുള്ള പരിശീലനം ആരംഭിക്കുമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി വിദ്യര്‍ഥികളെ മല്‍സരപരീക്ഷകള്‍ക്ക് പ്രാപ്തമാക്കുന്നതിനും സര്‍ഗാത്കമവും അകാദമികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം ആരംഭിക്കുന്നത്. പെരിന്തല്‍മണ്ണ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ക്രിയ അകാദമിയുമായി ചേര്‍ന്നാണ് പരിശീലനം നല്‍കുക.

സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള മല്‍സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വെത്യസ്ത തലങ്ങളിലുള്ള വിദ്യഭ്യാസ വിചക്ഷണരെ ഉള്‍പ്പെടുത്തിയുള്ള സിലബസും ക്ലാസുകളുമാണ് പരിശീന കേന്ദ്രം വഴി ലഭ്യാക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 എട്ടാം തരം മുതല്‍ പന്ത്രാണ്ടാം തരം വരെയുള്ള കുട്ടികള്‍ക്കാണ് അവസരം. സെന്ററിന്റെ ബ്രോഷര്‍ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച് ദമ്മാമില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബ്ദുറഹ്മാന്‍ പൂനൂര്‍, സവാദ് ഫൈസി, മന്‍സൂര്‍ ഹുദവി, ഉമ്മര്‍ വളപ്പില്‍, മുജീബ് കൊളത്തൂര്‍, നജ്മുദ്ധീന്‍, മായിന്‍ വിഴിഞ്ഞം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News