ഹറമിൽ റമദാനിൽ പ്രത്യേക ക്രമീകരണങ്ങൾ

ഇരു ഹറമുകളിലെ റമദാനിലെ രാത്രി നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Update: 2025-02-18 17:28 GMT
Editor : razinabdulazeez | By : Web Desk



റിയാദ്: ഇരു ഹറമുകളിലെ റമദാനിലെ രാത്രി നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.  പ്രമുഖ പണ്ഡിതന്മാരാണ് രണ്ടിടങ്ങലിലും നേതൃത്വം നൽകുക. തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ ക്രമീകരണങ്ങളാണ് ഇത്തവണ ഇരു ഹറമുകളിലും  ഒരുക്കിയിട്ടുള്ളത്. തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ മക്കയിൽ 7 ഴും മദീനയിൽ 8 ഉം ഇമാമുമാരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മക്ക ഹറമിൽ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഡോ. മാഹിർ അൽമുഐക്ലി, ഡോ. അബ്ദുല്ല അൽജുഹനി, ഡോ. ബന്ദർ ബലീല എന്നിവരുണ്ടാകും. കൂടാതെ ഡോ. യാസിർ അൽദോസരി, ഡോ. ബദ്ർ അൽതുർക്കി, ഡോ. അൽവലീദ് അൽശംസാൻ എന്നിവരും നേതൃത്വം നൽകും. അവസാന പത്ത് ദിനങ്ങളിൽ പുലർച്ചെ ഉള്ള തഹജ്ജുദ് നമസ്കത്തിനും ഇമാമുമാരുടെ പ്രതേക ഷെഡ്യൂൾ ഉൾപെടുത്തിയിട്ടുണ്ട്. മദീനയിലെ മസ്ജിദുന്നബവിയിൽ ഡോ. അബ്ദുൽ മുഹ്സിൻ അൽഖാസിം, ഡോ. സ്വലാഹ് അൽബദീർ, ഡോ. അബ്ദുല്ല അൽ ബുഐജാൻ, എന്നിവരുണ്ട്. ഒപ്പം ശൈഖ് അഹമ്മദ് ബിൻ ത്വാലിബ് ഹുമൈദ്, ഡോ. ഖാലിദ് അൽ മുഹന്ന, ഡോ. അഹമ്മദ് അൽഹുദൈഫി, ഡോ. മുഹമ്മദ് അൽ ബർഹജി, ഡോ. അബ്ദുല്ല അൽ ഖറാഫി എന്നിവരും നയിക്കും. വിശുദ്ധ ഖുർആൻ ജനങ്ങൾക്ക് അവതരിച്ച മാസമാണ് റമദാൻ. ഈ മാസത്തിലെ മുപ്പത് ദിനങ്ങളിലും ഇസ്ലാം മത വിശ്വാസികൾ നോമ്പനുഷ്ഠിക്കും. റമദാനിലെ നോമ്പനുഷ്ഠിച്ചുള്ള പ്രാർഥനക്കും രാത്രി നമസ്കാരങ്ങൾക്കും പുണ്യമേറെയുണ്ടെന്നാണ് ഇസ്ലാമിക പാഠം. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News