സ്റ്റുഡൻസ് ഇന്ത്യ അൽകോബാർ ഘടകം ഇഫ്താർ മീറ്റ് നടത്തി

Update: 2023-04-05 16:32 GMT

സ്റ്റുഡൻസ് ഇന്ത്യാ അൽകോബാർ ഘടകം ടീൻസ് കുട്ടികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തനിമ കിഴക്കൻ പ്രവിശ്യ എക്‌സിക്യുട്ടിവ് അംഗം സാജിദ് പാറക്കൽ റമദാൻ സന്ദേശം കൈമാറി.

ഇസ്ലാമിലെ ഓരോ അനുഷ്ഠാനങ്ങൾക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടെന്നും ആ ലക്ഷ്യം നേടി എടുക്കുന്നതായിരിക്കണം നമ്മുടെ ആരാധനകൾ എന്നും അദ്ദേഹം ഉണർത്തി.

സ്റ്റുഡൻസ് ഇന്ത്യാ അൽകോബാർ കോഡിനേറ്റർ അബ്ദുസമദ് അധ്യക്ഷനായിരുന്നു. രക്ഷാധികാരി ഹിഷാം എസ്.ടി സന്നിഹിതനായിരുന്നു. ഇഹാബ് ഖിറാഅത്ത് നടത്തി. സ്റ്റുഡൻസ് ഇന്ത്യാ ക്യാപ്റ്റന്മാരായ ബിലാൽ സലീം, സൈനബ് പർവേസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News