ദമ്മാമിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്
Update: 2025-07-09 08:16 GMT
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം സൗദിയിലെ ദമ്മാമിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മലപ്പുറം പെരിന്തൽമണ്ണ കുന്നംപള്ളി സ്വദേശി വെട്ടിക്കാലി ഹമീദിൻന്റെ മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
രാത്രിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ദമ്മാം സീക്കോകടുത്ത് റസ്റ്റോറൻറിൽ ഷെഫായി ജോലി ചെയ്തു വരുന്നതിനിടെയാണ് ഹമീദ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കെഎംസിസി വെൽഫയർ അംഗങ്ങളായ ഹുസൈൻ നിലമ്പൂർ, അശ്‌റഫ് കുറുമാത്തൂർ എന്നിവർ നിയമനടപടികൾക്ക് നേതൃത്വം നൽകി.