ഒമാന്‍-സൗദി ഹൈവേ ഗതാഗതത്തിനായി തുറന്നു; മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേ

സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു.

Update: 2021-12-08 17:49 GMT
Editor : abs | By : Web Desk

എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. റോഡ് തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗ്ഗമുള്ള യാത്രാ സമയം 16 മണിക്കൂർ കുറഞ്ഞേക്കും. 

സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്-റെഡിസന്‍സി, വിസ, എന്‍ട്രി, എക്‌സിറ്റ്, കസറ്റംസ് ക്ലിയറന്‍സ് സേവനങ്ങള്‍ അതിവേഗം ചെക്ക്‌പോയിൻറില്‍ ലഭ്യമാകുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും ഇടയിലായിരിക്കും അനുവദിക്കുക. 

Advertising
Advertising


ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം.130 ദശലക്ഷം ഘന അടി മണല്‍ നീക്കംചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍നിന്ന് റുബുഉല്‍ ഖാലി വഴി ഒമാന്‍ അതിര്‍ത്തിയിലത്തെുന്ന റോഡിെൻറ നിര്‍മാണത്തിന് സൗദി അറേബ്യ 1.6 ശതകോടി റിയാലാണ് ചിലവഴിച്ചിരിക്കുന്നത്.ഒമാന്‍ ഭാഗത്തെ റോഡ് ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് റുബുഉല്‍ ഖാലിയിലെ സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്. 200 ദശലക്ഷം റിയാലാണ് ഒമാന്‍ ഭാഗത്തെ റോഡിന് ചെലവായത്. റോഡ് സൗദി-ഒമാന്‍ വാണിജ്യരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News