മസ്ജിദുന്നബവിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി സൗദി ഭരണകൂടം

ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിലവിലുള്ള എസ്‌കലേറ്ററുകളുടേയും ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങളുടേയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ഇരുഹറം കാര്യമന്ത്രാലയം വ്യക്തമാക്കി

Update: 2021-12-27 13:08 GMT
Advertising

മദീന: മസ്ജിദുന്നബവിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കലേറ്ററുകളുടെ നവീകരണം ഉള്‍പ്പടെ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. എസ്‌കലേറ്ററുകള്‍ക്ക് പുറമേ, ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങളുമുള്‍പ്പടെ നവീകരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.

അതിനൂതനവും മികച്ചതുമായ ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിലവിലുള്ള എസ്‌കലേറ്ററുകളുടേയും ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങളുടേയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ഇരുഹറം കാര്യമന്ത്രാലയം വ്യക്തമാക്കി.

സന്ദര്‍ശകര്‍ക്ക് തങ്ങളുടെ ആരാധനാകര്‍മങ്ങള്‍ ആശ്വാസകരവും സുരക്ഷിതവുമാക്കാനുതകുന്ന തരത്തില്‍, മസ്ജിദുന്നബവിയിലെ ശബ്ദ്-ശീതീകരണ സംവിധാനങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, ഹെല്‍പ്പ് സെന്ററുകള്‍ തുടങ്ങിയ മേഖലകളും വികസന പദ്ധതികളുടെ കീഴില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News