സൗദിയിൽ ഇലക്ട്രോണിക് ഇൻവോയ്സിന്റ രണ്ടാം ഘട്ടം ജനുവരി ഒന്നിന്

എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയിസുകൾ ഓൺലൈനായി സകാത്ത് അതോറിറ്റിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘട്ടമാണിത്

Update: 2022-12-05 20:22 GMT

സൗദിയിൽ നടപ്പാക്കിയ ഇലക്ട്രോണിക് ഇൻവോയ്സിന്റ രണ്ടാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കും. എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയിസുകൾ ഓൺലൈനായി സകാത്ത് അതോറിറ്റിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘട്ടമാണിത്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിന്റെ കോപ്പിയും സ്ഥാപനത്തിന്റെ വിറ്റു വിവരക്കണക്കും ഇതോടെ ടാക്സ് അതോറിറ്റിക്ക് ലഭ്യമാകും. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിലവിൽ പേപ്പർ ബില്ലുകൾ നിയമ വിരുദ്ധമാണ്. ഇലക്ട്രോണിക് ബില്ലുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇവ സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നിർണായക ഘട്ടമാണ് ഇനി വരാൻ പോകുന്നത്. ജനുവരി ഒന്നു മുതൽ ഇതാരംഭിക്കും. ഇതോടെ സ്ഥാപനങ്ങളുടെ ബില്ലിങ് വിവരങ്ങൾ അതോറിറ്റിക്ക് ലഭ്യമാകും. നികുതി വെട്ടിപ്പ് തടയാനും ഇതുവഴിയാകും.

Advertising
Advertising

അതോറ്റിറ്റിയുടെ ഫതൂറ പ്ലാറ്റ്‌ഫോം വഴി എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയ്‌സുകളും നോട്ടീസുകളും ഷെയർ ചെയ്യണം. ഓരോ സ്ഥാപനത്തിനും ഫതൂറ പ്ലാറ്റ്‌ഫോമിൽ പ്രത്യേക അക്കൗണ്ടുണ്ടാവും. ഷെയർ ചെയ്യുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കും. മറ്റു സ്ഥാപനങ്ങൾക്ക് ഇത് പരശോധിക്കാനാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി. കൂടുതൽ വിവരങ്ങളും നടപ്പാക്കുന്ന ഘട്ടവും ഉടൻ പ്രഖ്യാപിക്കും. മൂല്യവർധിത നികുതി അഥവാ വാറ്റ് രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. സൗദിയിൽ വാറ്റ് രജിസ്ട്രേഷൻ നടത്താതെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകില്ല. ഇതോടൊപ്പം, എല്ലാ സ്ഥാപനങ്ങളും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇല്ലെങ്കിൽ പിഴയടക്കമുള്ള ശിക്ഷകളുണ്ടാകും.

Full View

സ്ഥാപനത്തിന്റെ ഉടമയുടെയും ഡയറക്ടർമാരുടെയും പേരുകൾ, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും ഇ-മെയിലും, നാഷണൽ അഡ്രസ്, സ്ഥാപനത്തിന്റെ വ്യാപാര മേഖലകൾ, മൂലധനം എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News