തിരുവനന്തപുരം സ്വദേശി സംഗമം വാർഷികാഘോഷം ഇന്ന്
വൈകുന്നേരം ആറുമണിക്കാണ് പരിപാടികൾക്ക് തുടക്കമാവുക
Update: 2025-01-17 11:13 GMT
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം 20ാം വാർഷികാഘോഷം ഇന്ന്. വൈകുന്നേരം ആറുമണിക്കാണ് പരിപാടികൾക്ക് തുടക്കമാവുക. മലയാള സംഗീത രംഗത്തെ പിന്നണി ഗായകരായ അഞ്ജു ജോസഫ്, അക്ബർ ഖാൻ എന്നിവരുടെ സംഗീതവിരുന്നിനൊപ്പം തിരുവനന്തപുരം സ്വദേശി സംഗമം അംഗങ്ങളുടെയും കുട്ടികളുടെയും ജിദ്ദയിലെ കലാകാരന്മാരുടെയും വൈവിധ്യമാർന്ന കലാവിഷ്‌കാരവും അരങ്ങേറും.
ജിദ്ദയിലെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും തിരുവനന്തപുരം പ്രവാസി സംഗമം കുടുംബങ്ങളിലെ പഠന മികവ് തെളിയിച്ച കുട്ടികളെയും പുരസ്‌കാരം നൽകി ആദരിക്കും. പ്രസിഡൻറ് തരുൺ രത്‌നാകരൻ, ജാഫർ ഷെരീഫ്, ഷാഹിൻ ഷാജഹാൻ, ഹാഷിം കല്ലമ്പലം എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.