ബിനാമി ബിസിനസുകളുടെ സമയ പരിധി: സൗദിയിലുടനീളം കര്‍ശന പരിശോധന

നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി

Update: 2022-02-20 09:07 GMT
Advertising

ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്.

അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥപാനങ്ങള്‍ അടച്ച് പൂട്ടി.

റെഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങള്‍, അത്തര്‍ വില്‍പ്പന ശാലകള്‍, തയ്യല്‍ ഉല്‍പ്പന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍, വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനങ്ങളും, ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News