ഉംറക്കാർക്ക് വാക്‌സിനേഷൻ വേണ്ട; മുൻ തീരുമാനം സൗദി റദ്ദാക്കി

സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറക്കി

Update: 2025-02-06 16:02 GMT

റിയാദ്: സൗദി അറേബ്യയിലെത്തുന്ന ഉംറക്കാർക്ക് വാക്‌സിനേഷൻ വേണമെന്ന നിബന്ധന റദ്ദാക്കി. ഇത് സംബന്ധിച്ച സർക്കുലർ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക് അയച്ചു. ആശങ്കയിലായിരുന്ന സന്ദർശക വിസക്കാർക്കും ഉംറക്കാർക്കും തീരുമാനം ഗുണമാകും.

മുഴുവൻ ഉംറ തീർഥാടകർക്കും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും വാക്‌സിനേഷൻ നിർബന്ധമാണെന്ന ഉത്തരവാണ് പിൻവലിച്ചത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അഥവാ ഗാക്ക ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക് ഇന്ന് സർക്കുലർ അയച്ചു.

പകർച്ചവ്യാധി തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു വാക്‌സിനേഷൻ നിർബന്ധമാക്കാനുള്ള ഉത്തരവിറക്കിടയത്. സന്ദർശക വിസകക്കാർക്കും ഇത് ബാധകമാണെന്ന് സർക്കുലറിലുണ്ടായിരുന്നു. ഈ ഉത്തരവെല്ലാം പിൻവലിച്ചതിൽ പെടും. പ്രായോഗിക പ്രശ്‌നങ്ങളാണ് ഉത്തരവ് പിൻവലിക്കാൻ കാരണമെന്ന് കരുതുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News