വ്യാജ ഹജ്ജ് വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്; വ്യാജ പെര്‍മിറ്റിലെത്തി പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ

ഹജ്ജ് മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മാത്രമാണ് ഔദ്യോഗിക ഹജ്ജ് പ്ലാറ്റ് ഫോം.

Update: 2022-06-15 18:43 GMT
Advertising

സൗദിയില്‍ ഹജ്ജ് വാഗ്ദാനവുമായെത്തുന്ന വ്യാജ വെബ്‌സൈറ്റുകളിലും ഏജന്‍സികളിലും പെട്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി പൊതുസുരക്ഷാ വിഭാഗം. ഹജ്ജ് മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മാത്രമാണ് ഔദ്യോഗിക ഹജ്ജ് പ്ലാറ്റ് ഫോം. ഹജ്ജ് വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഇതര സൈറ്റുകള്‍ക്കും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചു വരുന്നതായും അതോറിറ്റി വ്യക്തമാക്കി.

Full View

ആഭ്യന്തര ഹജ്ജിനായി രാജ്യത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തവരെ ലക്ഷ്യമാക്കി വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്വദേശികളും വിദദേശികളുമായ താമസക്കാര്‍ക്കാണ് മുന്നറിയിപ്പ്. ഇത്തരം വ്യാജ പരസ്യങ്ങളിലും ഓഫറുകളിലും ആകൃഷ്ടരായി ഹജ്ജിനെത്തി പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഹജ്ജ് മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കാനുള്ള ഏക മാര്‍ഗം. ഇതല്ലാത്തതെല്ലാം വ്യാജമാണെന്നും അതോറിറ്റി വിശദീകരിച്ചു.

വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നല്‍കുന്ന വൈബ്‌സൈറ്റുകളും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളും നീരീക്ഷിച്ചു വരികയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിര ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News