യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ

ഉച്ചയ്ക്ക് 12.30 മുതൽ വിശ്രമം നൽകണം. തുറസായ സ്ഥലങ്ങളിൽ ജോലി പാടില്ല

Update: 2021-06-14 18:27 GMT
Editor : Shaheer | By : Web Desk
Advertising

യുഎഇയിൽ നാളെ മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിന് ഇതോടെ വിലക്ക് നിലവിൽ വരും. വിലക്ക് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലുണ്ടാവുക. കടുത്ത വേനൽചൂടിൽ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴിൽമന്ത്രാലയം വർഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാൽ ഒരു ജീവനക്കാരന് 5,000 ദിർഹം എന്ന നിരക്കിൽ തൊഴിലുടമയിൽനിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ 50,000 ദിർഹം വരെയാകാം.

ഉച്ച സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണം. കുടിക്കാൻ വെള്ളവും പാനീയവും ലഭ്യമാക്കണം. ജോലി എട്ട് മണിക്കൂറിൽ കൂടാൻ പാടില്ല. അധിക സമയത്തിന് ഓവർടൈം ആനുകൂല്യങ്ങളും നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News