ഫുജൈറയിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.

Update: 2023-07-26 10:39 GMT

ഫുജൈറ: കടലിൽ കുളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.

ഫുജൈറ അൽ അൻസാരി എക്‌സേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ തലയിടിച്ചായിരുന്നു മരണം. തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News