'അഹ്ലന്‍ മോദി': ക്ഷേത്രോദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും

ഫെബ്രുവരി 14നാണ് മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിറിന്‍റെ ഉദ്ഘാടനം

Update: 2024-01-04 19:17 GMT
Editor : Shaheer | By : Web Desk

അബൂദബി: ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് അബൂദബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അഹ് ലൻ മോദി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 50,000ത്തിലേറെ പ്രവാസികൾ പങ്കെടുക്കുമെന്നാണ് റിപോർട്ട്.

മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ ഉദ്ഘാടനം ചെയ്യണമെന്ന ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണൻ സൻസ്ത പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്ര നിർമാണത്തിനുള്ള ഭൂമി സർക്കാർ സൗജന്യമായാണ് നൽകിയത്.

Advertising
Advertising
Full View

Summary: 'Ahlan Modi': PM's mega event in UAE on Feb 13 ahead of Hindu temple opening

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News