അതുല്യയുടെ ദുരൂഹമരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്
Update: 2025-07-21 11:54 GMT
ദുബൈ: കൊല്ലം സ്വദേശി അതുല്യയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കും എന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. നാട്ടിലെ കേസ് വിവരങ്ങളും, പീഡനത്തിന്റെ ദൃശ്യങ്ങളും കുടുംബം പൊലീസിന് കൈമാറി.
അതേസമയം, ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നടപടികൾ ചൊവ്വാഴ്ച രാവിലെ 10ന് ഷാർജയിൽ നടക്കും. വൈകിട്ട് 5.40നുള്ള ദുബൈ-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും