മാധ്യമങ്ങളെ ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്വമുണ്ട്'; പ്രമോദ് രാമൻ

"വാർത്താ തലക്കെട്ടുകൾ, സൃഷ്ടിയും അവതരണവും" എന്ന മീഡിയ ഡയലോഗിൽ അബൂദബിയിൽ സംസാരിക്കുകയായിരുന്നു മീഡിയവണ്‍ എഡിറ്റര്‍

Update: 2024-02-10 18:23 GMT

ദുബൈ: മാധ്യമങ്ങളെ ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ നിലപാടുകൾ സ്വീകരിക്കുന്നത്​ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാവരുതെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ.

"വാർത്താ തലക്കെട്ടുകൾ, സൃഷ്ടിയും അവതരണവും" എന്ന മീഡിയ ഡയലോഗിൽ അബൂദബിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂദബി കെ.എം.സി.സിയാണ് ​മാധ്യമസംവാദം സംഘടിപ്പിച്ചത്​. 

സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുമ്പോൾ കൃത്യമായ തെളിവ് കൂടി ഉറപ്പാക്കാനുള്ള ജാഗ്രത വേണം. അധികാര മേഖലയിലുള്ളവർ അസഹിഷ്‌ണുക്കൾ ആവുമ്പോൾ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കപ്പെടുകയാണെന്നും 'മീഡിയാവൺ' അനുഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രമോദ്​ രാമൻ പറഞു.

പ്രതിപക്ഷ ശബ്ദം എന്ന നിലയിൽ മലയാളികൾ പുലർത്തുന്ന ജാഗ്രത കാണാതെ പോകരുതെന്ന്​ മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരൻ അഭിപ്രയപ്പെട്ടു.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News