സി എച്ച് രാഷ്ട്രരക്ഷാ പുരസ്കാരം ഇ ടി മുഹമ്മദ് ബഷീർ എം പിക്ക്
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി ഇടപെടൽ നടത്തുന്നവർക്ക് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയാണ് സി എച്ച് രാഷ്ട്രരക്ഷാ പുരസ്കാരം.
ദുബൈ: കെ എം സി സിയുടെ ഈവർഷത്തെ സി എച്ച് രാഷ്ട്രരക്ഷാ പുരസ്കാരം ഇ ടി മുഹമ്മദ് ബഷീർ എം പിക്ക് സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി ഇടപെടൽ നടത്തുന്നവർക്ക് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയാണ് സി എച്ച് രാഷ്ട്രരക്ഷാ പുരസ്കാരം.
ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ ഡോ. സി.പി. ബാവ ഹാജി, ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവരാണ് വിജിയിയെ പ്രഖ്യാപിച്ചത്.
മുൻ വർഷങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ഡോ.ശശി തരൂർ എന്നിവർക്കായിരുന്നു അവാർഡ്. അവാർഡ് സമർപ്പണവും സി.എച്ച് അനുസ്മരണ സമ്മേളനവും ഈ മാസം ദുബൈയിൽ നടത്തുമെന്ന് ജില്ലാ കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു. ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, എൻ.കെ. ഇബ്രാഹിം, ഹംസ പയ്യോളി, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, അഷ്റഫ് പള്ളിക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.