ഷാർജയിലെ തീപിടിത്തം: മരണം അഞ്ചായി
ആറുപേർക്ക് പരിക്ക്, മരിച്ച നാലുപേർ ആഫ്രിക്കക്കാർ
Update: 2025-04-14 05:01 GMT
ഷാർജ: യുഎഇ ഷാർജയിലെ അൽനഹ്ദയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ തീപിടിത്തത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാല് ആഫ്രിക്കൻ സ്വദേശികളും ഒരു പാകിസ്താൻ സ്വദേശിയുമാണ് അപകടത്തിൽ മരിച്ചത്.
തീപിടിത്തമുണ്ടായ 51 നില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാല് ആഫ്രിക്കക്കാരുടെ മരണം. അപകടസ്ഥലത്ത് ഹൃദയാഘാതമുണ്ടായാണ് പാക് സ്വദേശി മരിച്ചത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഇന്നലെ ഒഴിപ്പിച്ചിരുന്നു.